kavitha
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
കണ്ടുകണ്ടങ്കിരിക്കും ജനങ്ങൾ-
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നൻ്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
"മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം"
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല..."
നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാശ്ശെടാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാൻ നിനക്കെടാ തോന്നുവനെന്തെടാ സംഗതി?
പ്രണയം, പ്രകൃതി, വ്യക്തി, മാനവികത
വീണപൂവ്
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിൻ്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?
ചണ്ഡാലഭിക്ഷുകി
ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തന്നീരിതാശു നീ
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
* **വള്ളത്തോൾ:** ഭാരതീയ സംസ്കാരത്തിലും ദേശീയ പ്രസ്ഥാനത്തിലും അധിഷ്ഠിതമായ ദേശഭക്തി കവിതകൾ രചിച്ചു (*സാഹിത്യമഞ്ജരി*).
സാഹിത്യമഞ്ജരി
ഭാരതമെന്നുപേർ കേട്ടാലഭിമാന -
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളിൽ.'
പ്രണയം, വിരഹം, വിഷാദം
കാനനഛായയിലാടുമേയ്ക്കാന്
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്
പാടേമറന്നൊന്നും ചെയ്തുകൂടാ
(കാനന... )
ഒന്നാവനത്തിലെ കാഴ്ചകാണാന്
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
നിന്നേയൊരിയ്ക്കല് ഞാന് കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ
(ഒന്നാവന... )
കാനനഛായയിലാടുമേയ്ക്കാന്
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്
പാടേമറന്നൊന്നും ചെയ്തുകൂടാ
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില് സ്വപ്നം മയങ്ങി
കതിരുതിര് പൂപ്പുഞ്ചിരി ചെഞ്ചുണ്ടില് തങ്ങി
ഒഴുകുമുടയാടയിലൊളിയലകള് ചിന്നി
അഴകൊരുടാലാര്ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്ത്തനമാടുന്നയിമഹിതേ
മമമുന്നില് നിന്നു നീ മലയാളക്കവിതേ
സമൂഹം, ദാരിദ്ര്യം, തൊഴിലാളി, സമത്വം
പി ഭാസ്കരൻ
കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ
(കായലരികത്ത്...)
കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം (2)
ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു
കയറു പൊട്ടിയ പമ്പരം
വയലാർ
ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്
താമരക്കുമ്പിളില് പനിനീര്
ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോകുമ്പിള് കണ്ണീര് - മണ്ണിനോരോ
കുമ്പിള് കണ്ണീര്
(ഓമനത്തിങ്കൾ...)
വൃശ്ചികമാസത്തില് മാനത്തെക്കുഞ്ഞിന്
വെള്ളോട്ടുപാത്രത്തില് പാല്ക്കഞ്ഞി (2)
കണ്ണീരുപ്പിട്ട് കാണാത്തവറ്റിട്ട്
കര്ക്കടകത്തില് കരിക്കാടി
കര്ക്കടകത്തില് കരിക്കാടി
ഒന്നുറങ്ങൂ ഒന്നുറങ്ങൂ
പൊന്നുഷസ്സ് കണികണ്ടുണരാന്
ഒന്നുറങ്ങൂ...
(ഓമനത്തിങ്കൾ...)
ONV kuruppe
ഒന്നാനാം കുന്നിന്മേല് കൂടു കൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവില് ഊഞ്ഞലാടാന് വാ
കാവേരി തീരത്തോ കാട്ടരുവിയോരത്തോ
ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ
ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാ
നെല്ലിമരമൊന്നുലുത്തുവാൻ മോഹം
മരമൊന്നുലുത്തുവാൻ മോഹം
അടരുന്ന കായ്മണികൾ
ഏകാന്തത, അസ്തിത്വവ്യഥ, നഗരജീവിതം
സ്ത്രീ, ദളിത്, പരിസ്ഥിതി, അരികുവൽക്കരിക്കപ്പെട്ടവർ, പുതിയ ജീവിതാനുഭവങ്ങൾ
Rafeek Ahmed
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇളവെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ....
Comments
Post a Comment